Sunday, July 12, 2009

ഉത്തരകൊറിയ Vs അമേരിക്ക-യുദ്ധം സൈബർ സ്പെയിസിലേക്ക്..

ഇത്തവണത്തെ അമേരിക്കൻ സ്വാതന്ത്ര്യ ദിനമായ ജൂലൈ നാലാം തീയതിക്ക് ഒരു പ്രത്യേകത കൂടെയുണ്ടായിരുന്നു. ഒട്ടനവധി അമേരിക്കൻ ദക്ഷിണകൊറിയൻ വെബ്സൈറ്റുകൾ കൂടി ഈ സ്വാതന്ത്യദിനത്തിനു ആക്രമിക്കപ്പെട്ടു എന്ന വസ്തുത. വൈറ്റ്‌ഹൌസിന്റെ വെബ്‌സൈറ്റ്, അമേരിക്കൻ ബാങ്കുകൾ, ട്രഷറികൾ,സ്വകാര്യ കമ്പനികളുടെ വെബ്‌സൈറ്റുകൾ, കൊറിയൻ പ്രസിഡന്റിന്റെ വെബ്‌സൈറ്റ് എന്നിവയെല്ലാം തന്നെ 4 ഘട്ടങ്ങളിലായി നടന്ന സൈബർ ആക്രമണം നേരിടേണ്ടി വന്നു. ഇതിനുപയോഗിച്ച ബാൻ‌ഡ്‌വിഡ്ത് സ്പീഡ് 428 Kbps മുതൽ 182Mbps വരെയുള്ളതായിരുന്നെന്നാണ് ആദ്യ നിഗമനങ്ങൾ പറയുന്നത്. ശരാശരി ബാൻഡ്‌വിഡ്ത് സ്പീഡ് 39Mbps. ഒന്നൊ രണ്ടൊ മിനിട്ടുകൾ മുതൽ 10 മണിക്കൂർ വരെ ദൈർഘ്യമുള്ളതായിരുന്നു ആക്രണം. ശരാശരീ ദൈർഘ്യം 3 മണിക്കൂറൂം.

കൂടൂതൽ വായനക്ക്

Wednesday, July 8, 2009

സൈബർ ജാലകം- മലയാളത്തിലെ ആദ്യത്തെ ടെക്നിക്കൽ ഡിസ്കഷൻ ഫോറം

പ്രിയ സുഹൃത്തുക്കളെ,

മലയാളം യുണിക്കോഡിലൊരുക്കിയ ആദ്യത്തെ ടെക്നോളജി സൈറ്റായ സൈബർജാലകം ഇന്നു എല്ലാവർക്കുമായി തുറന്ന് കൊടുക്കുകയാണ്. വിവരസാങ്കേതികവിദ്യയെ അധികരിച്ചുള്ള പോർട്ടലുകൾ മലയാളത്തിലില്ല അല്ലെങ്കിൽ കുറവാണു എന്ന തിരിച്ചറിവാണ് ഇത്തരമൊരു സൈറ്റ് നിർമ്മിക്കുന്നതിനു പ്രേരണ. കമ്പ്യൂട്ടറും ഇന്റർനെറ്റും സ്ഥിരമായി ഉപയോഗിക്കാറുണ്ടങ്കിലും അവയിലുപയോഗിക്കുന്ന സാങ്കേതിക പദങ്ങളെക്കുറിച്ചൊ, സാങ്കേതിക വിദ്യകളെക്കുറീച്ചൊ മറ്റു കാര്യങ്ങളെക്കുറിച്ചൊ ഉപയോക്താക്കൾക്കുള്ള അറിവുകൾ പരിമിതമാണ്. അതു കൊണ്ട് ഇത്തരം കാര്യങ്ങളിൽ ഉപയോക്താവിനു ഒരു സാമാന്യധാരണയെങ്കിലും നൽകുവാനാണ് സൈബർ ജാലകം എന്ന പേരിൽ ഒരു പോർട്ടൽ ആരംഭിക്കുവാൻ തീരുമാനിച്ചത്. അതിനു വേണ്ടിയുള്ള പരിശ്രമത്തിലാണ് സൈബർ ജാലകത്തിന്റെ അണിയറപ്രവർത്തകർ.


വിവരസാ‍ങ്കേതിക വിദ്യയുടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന, ഇന്റർനെറ്റിലൂടെയും അല്ലാതെയും പരിചയപ്പെട്ട ഒരു കൂട്ടമാണു സൈബർ ജാലകത്തിന്റെ അണിയറയിൽ ഇതിനായി പ്രവർത്തിക്കുന്നത്.

ഇതൊരു വെബ്‌മാഗസിനല്ല. അടിസ്ഥാനവിഷയങ്ങൾ മുതലുള്ളവയിൽ ഉപയോക്താക്കൾക്ക് ഒരു ധാരണ നൽകുവാനായിട്ടാണ് സൈബർ ജാലകത്തിന്റെ ശ്രമം. വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ആർട്ടിക്കിളുകൾ, ട്യൂട്ടോറിയലുകൾ, പുതിയ സോഫ്റ്റ്‌വെയറുകൾ, ഹാർഡ്‌വെയറുകൾ , പൊടിക്കൈകൾ, ലിനക്സ്, സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടങ്ങിയവ സൈബർ ജാലകത്തിൽ നിങ്ങൾക്ക് പ്രതീക്ഷിക്കാവുന്നതാണ്.

സൈബർ ജാലകത്തിന്റെ പ്രത്യേകത അതിന്റെ സംവാദവേദിയാണ്. യുണീക്കോഡ് മലയാ‍ളത്തിലുള്ള ആദ്യത്തെ ടെക്നിക്കൽ ഡിസ്ക്കഷൻ ഫോറം കൂടീയാണിത്. മലയാളം വെബോസ്ഫിയറിൽ തന്നെ പലയിടങ്ങളിലായി ഉന്നയിരിച്ചിരിക്കുന്ന സാങ്കേതിക സംശയങ്ങളെയും അവയുടെ ഉത്തരങ്ങളെയും ഒരു പൊതു വേദിയിലേക്ക് കൊണ്ട് വരിക എന്നുള്ളതാണു ഇത്തരമൊരു ഫോറം കൊണ്ടൂദ്ദേശിക്കുന്നത്. പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന ഇവ ഉപയോക്താക്കൾക്ക് തിരഞ്ഞു കണ്ടുപിടിക്കുക ദുഷ്ക്കരമായ ഒരു പ്രവർത്തിയാണന്ന് മനസ്സിലാക്കുന്നിടത്താണു സൈബർ ജാലകത്തിന്റെ പ്രസക്തി. ഉപയോക്താക്കൾക്ക് സൈബർ ജാലകത്തിൽ ക്രിയേറ്റ് ചെയ്യാവുന്ന ഒരു ഉപയോക്തൃ ഐഡി ഉപയൊഗിച്ച് ഫോറത്തിൽ സംശയങ്ങളും , നിർദ്ദേശങ്ങളും ഉന്നയിക്കാവുന്ന തരത്തിലാണു ഫോറം ഡിസൈൻ ചെയ്തിരിക്കുന്നത്. അറിയാവുന്ന ഉപയോക്താക്കൾക്ക് തന്നെ അവയുടെ ഉത്തരവും നൽകാം. ഉപയോക്താക്കൾക്ക് പൂർണ്ണ സ്വാതന്ത്ര്യത്തോടെ തന്നെ കൈകാര്യം ചെയ്യുന്ന വിധമാണു ഫോറത്തിന്റെ രൂപം.

ഏഴു വിഭാഗങ്ങളിലായി ത്രെഡുകൾ ഉപയോക്താവിനു ഫോറത്തിൽ ക്രിയേറ്റ് ചെയ്യാവുന്നതാ‍ണ്. ഇവിടം പൂർണ്ണമായും ഉപയോക്താക്കൾക്ക് വേണ്ടിയുള്ള ഇടമാണ്. ഇവിടെ നിങ്ങൾ തന്നെയാണു ത്രെഡുകൾ ക്രിയേറ്റ് ചെയ്യുന്നത്. നിങ്ങൾ തന്നെയാണു ചോദ്യങ്ങൾ ചോദിക്കുന്നത്. നിങ്ങളിലുള്ളവർ തന്നെയാണു അതിനുള്ള ഉത്തരങ്ങളും നൽകുന്നത്. കമ്പ്യൂട്ടറും അനുബന്ധസേവനങ്ങളുമായി ബന്ധപ്പെട്ട എന്തിനെക്കുറീച്ചും ചർച്ച ചെയ്യാവുന്ന ഒരിടമാണു സൈബർ ജാലകത്തിന്റെ ചർച്ചാവേദി.

സൈബർജാലകം പ്രവർത്തനം ആരംഭിച്ചിട്ടേയുള്ളു. അത് കൊണ്ട് തന്നെ പരിമിതികൾ ഒരുപാടുണ്ട്. നിങ്ങളുടെ ഫീഡ്‌ബാക്കുകളും നിർദ്ദേശങ്ങളും സൈബർ ജാലകത്തെ മെച്ചപ്പെടുത്തുവാനായി സഹായിക്കും. നിങ്ങളെല്ലാവരും സൈറ്റ് സന്ദർശിക്കുകയും ഫീഡ്‌ബാക്കുകൾ നൽകണമെന്നും അഭ്യർത്ഥിക്കുന്നു. കൂടുതൽ ഉപയോക്താക്കളിലേക്കെത്തുന്നതിനായി താഴെപ്പറയുന്ന വിഡ്ജറ്റ് കോഡ് കൂടി നിങ്ങളുടെ ബ്ലോഗിലൊ വെബ്പേജിലൊ പതിക്കുന്നതിനായി അഭ്യർത്ഥിക്കുന്നു.






സൈബർ ജാലകത്തിന് വേണ്ടീ..





Saturday, July 4, 2009

മോറോ-മൈക്രോസോഫ്റ്റിന്റെ ആന്റിവൈറസ് പ്രോഗ്രാം

മൈക്രോസോഫ്റ്റിൽ നിന്നും വിൻഡോസ് ഉപയോക്താക്കൾക്കായി സൌജന്യ ആന്റിവൈറസ് പ്രോഗ്രാം..മോറൊ എന്നു രഹസ്യ പേരിട്ടിട്ടുള്ള മൈക്രോസോഫ്റ്റിന്റെ ഈ ആൻ‌റ്റിവൈറസ് പ്രോഗ്രാം 2009 അവസാനത്തോടെ ഉപയോക്താക്കൾക്ക് നൽകാനാണ് മൈക്രോസോഫ്റ്റ് തീരുമാനം. വിൻഡോസ് എക്സ് പി, വിസ്റ്റ, സെവൻ,എന്നീ ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറുകളെ സപ്പോർട്ട് ചെയുന്നതാണ് മോറോ. വർദ്ധിച്ച് വരുന്ന മാൽ‌വെയർ ഭീഷണി കണക്കിലെടുത്താണ് മൈക്രോസോഫ്റ്റിന്റെ ഈ തീരുമാനം. നേരത്തെയുണ്ടായിരുന്ന “ലൈവ് ഒൺ കെയർ“ എന്ന ആന്റി മാൽ‌വെയർ പ്രോഗ്രാമിനെ പേരുമാറ്റിയാണു മോറോ എന്ന പേര് മൈക്രോസോഫ്റ്റ് ഈ ആന്റിവൈറസിന്റെ ഡെവലപ്പ്മെന്റ് സമയത്ത് നൽകിയിരുന്നത്. ജൂൺ 23 മുതൽ തന്നെ ഇസ്രയേൽ, അമേരിക്ക, ചൈനഎന്നീ രാജ്യങ്ങളിൽ മൈക്രോസോഫ്റ്റ് സെക്യൂരിറ്റി എസ്സൻഷ്യൽ 1.0 എന്ന പേരിൽ നിയന്ത്രിത ഉപയോക്താക്കൾക്കായി ലഭിച്ച് തുടങ്ങിയിരുന്നു




വിൻഡോസ് ലൈവ് വൺ കെയറിന്റെ ആന്റി മാ‍ൽ‌വെയർ എഞ്ചിൻ കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഈ ആന്റിവൈറസ് വിൻഡോസിന്റെ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാക്കാനാണ് മൈക്രോസോഫ്റ്റിന്റെ പ്ലാൻ. ഈ ആന്റിവൈറസ് വിൻഡോസിലേക്ക് ഇൻസ്റ്റാൾ ചെയ്യുന്നതിനു മുൻപ് ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറിന്റെ ജെന്യൂൻ അഡ്വാന്റേജ് വാലിഡേഷൻ പൂർത്തിയാക്കിയിരിക്കണം, പൈറേറ്റഡ് വിൻഡോസ് തടയുന്നതിനുള്ള മുൻ‌കരുതൽ കൂടിയാ‍ണ് വിൻഡോസിന്റെ ഈ വാലിഡേഷൻ പരിപാടി. ഇൻസ്റ്റലേഷൻ പൂർത്തിയാക്കിക്കഴിഞ്ഞാൽ ഏറ്റവും പുതിയ വൈറസ്, മാൽ‌വെയർ ഡെഫനിഷൻ അപ്ഡേറ്റുകൾ ഡൌൺലോഡ് ചെയ്യാനുള്ള സൌകര്യം കൂടീ മൈക്രോസോഫ്റ്റ് തരുന്നുണ്ട്. mpam-fe.exe എന്ന ഈ മാൽ‌വെയർ,വൈറസ് അപ്ഡേഷൻ കിറ്റ് ഇവിടെ നിന്നും ഡൌൺലോഡ് ചെയ്തുപയോഗിക്കാവുന്നതാണു. , വൈറസ് അപ്ഡേഷൻ കിറ്റ് കൂടി ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ എറ്റവും പുതിയ മാൽ‌വെയറുകളുടെ ഡെഫനിഷൻ കൂടീ മൈക്രോസോഫ്റ്റ് സെക്യൂരിറ്റി എസ്സൻഷ്യലിൽ കൂട്ടിച്ചെർക്കപ്പെടുന്നു.

വളരെ ലളിതമായ ഒരു ഇന്റർഫേസോട് കൂടിയാണു മൈക്രോസോഫ്റ്റിന്റെ ഈ ആന്റിവൈറസിന്റെ വരവ്. ഡൌൺലോഡിംഗ്, ഇൻസ്റ്റാളിംഗ്, അപ്ഡേഷൻ എന്നിവ വളരെകുറഞ്ഞ സമയത്തിനുള്ളീൽ തന്നെ നടക്കുകയും ചെയ്യുന്നു.

സോഫ്റ്റ്‌പീഡിയയിൽ നിന്നോ മൈക്രോസോഫ്റ്റിന്റെ സൈറ്റിൽ നിന്നൊ മൈക്രോസോഫ്റ്റ് സെക്യൂരിറ്റി എസ്സൻഷ്യൽ 1.0 വിൻഡോസിന്റെ വേർഷനുകളനുസരിച്ച് ഡൌൺലോഡ് ചെയ്തെടുക്കാവുന്നതാണ്.

മൈക്രോസോഫ്റ്റ് സെക്യൂരിറ്റി എസ്സൻഷ്യൽ 1.0 സ്ക്രീൻ ഷോട്ടുകൾ.



ഇൻസ്റ്റലേഷൻ വിസാർഡ്


വാലിഡേഷൻ


അപ്ഡേഷൻ


സ്കാനിംഗ്

സിസ്റ്റം റിക്വയർമെന്റ്
* For XP - CPU with clock speed of 500 MHz or higher
* For XP - Memory: 256 MB RAM or higher
* For Vista / W7 - CPU with clock speed of 1.0 GHz or higher
* For Vista / W7 - Memory: 1 GB RAM or higher
* VGA (Display): 800 x 600 or higher
* Storage: 140 MB of available hard-disk space

കുറിപ്പ്: പൈറേറ്റ് ചെയ്തെടുത്ത വിൻഡോസ് ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറുകളുടെ വേർഷൻ ഉപയോഗിക്കുന്നവർ ഈ ആന്റിവൈറസ് ഇൻസ്റ്റാൾ ചെയ്യാതിരിക്കുക. വാലിഡേഷൻ പ്രോസസ് പൂർത്തിയാക്കിയാൽ മാത്രമെ വിൻഡോസിലേക്ക് മൈക്രോസോഫ്റ്റ് സെക്യൂരിറ്റി എസ്സൻഷ്യൽ 1.0 ഇൻസ്റ്റാൾ ചെയ്യപ്പെടുകയുള്ളൂ.


Tuesday, June 9, 2009

വിൻ‌ഡോസ് 7 - ഒരു പരീക്ഷണക്കുറിപ്പ്

വിൻ‌ഡോസ് 7 - ഒരു പരീക്ഷണക്കുറിപ്പ്




മൈക്രോസൊഫ്റ്റ് വിൻഡോസിന്റെ പുതിയ ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറായ വിൻഡോസ് 7 റിലീസ് കാൻ‌ഡിഡേറ്റ് കഴിഞ്ഞ മാസം മൈക്രോസോഫ്റ്റ് പുറത്തിറക്കുകയുണ്ടായി. ഈ മാസം അവസാനം വരെ വിൻഡോസ് 7 പ്രീ റിലീസ് വേർഷൻ ഉപയോക്താക്കൾക്ക് സൌജന്യമായി തന്നെ മൈക്രോസോഫ്റ്റിന്റെ സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്തുപയോഗിക്കാനായി അനുവദിച്ചിട്ടുണ്ട്. ഈ കാലയളവിൽ എത്ര വേണമെങ്കിലും പ്രോഡക്റ്റ് കീ സൌജന്യമായി തന്നെ ലഭിക്കും. 2010 ജൂൺ ഒന്നാം തീയതി വരെ റിലീസ് കാൻഡിഡേറ്റ് ഉപയോക്താക്കൾക്ക് ഉപയോഗിക്കാൻ കഴിയും. എക്സ്പയറി ഡേറ്റിനു ഒരു മാസം മുൻപ് (മാർച്ച് ഒന്നാം തീയതി) മുതൽ തന്നെ വിൻഡോസ് 7 ഓരൊ രണ്ടു മണിക്കൂറിലും ഷട് ഡൌൺ ആവുകയും ചെയ്യുന്ന തരത്തിലാണു പ്രീ റിലീസ് പുറത്തിറക്കിയിരിക്കുന്നത്. ഈ ഒരുവർഷകാലയളവിൽ വിൻഡോസ് 7 ന്റെ എല്ലാ അപ്‌ഡേറ്റുകളൂം ഉപയോക്താവിനു ലഭിക്കുകയും ചെയ്യും. ഈ വർഷം ഒക്റ്റോബർ മധ്യത്തോടെ വിൻഡോസ് സെവൻ ഔദ്യോഗികമായി പുറത്തിറക്കാനാണു മൈക്രോസോഫ്റ്റിന്റെ പദ്ധതി.



മൈക്രോസോഫ്റ്റിന്റെ മറ്റു ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറുകളായ വിൻഡോസ് എക്സ് പി, വിസ്റ്റ എന്നിവയുടെ ഒരു സങ്കര രൂപം എന്നു വേണമെങ്കിൽ വിൻഡോസ് ഏഴിനെ വിശേഷിപ്പിക്കാം. എക് സ് പിക്ക് ശേഷം വന്ന വിസ്റ്റ ഓപറേറ്റിംഗ് സോഫ്റ്റ്‌വെയറിനു തുടക്കത്തിൽ ഉപയോക്താക്കളിൽ നിന്നും നല്ല പ്രതികരണമായിരുന്നെങ്കിലും പിന്നീട് ഒരു പാടു പ്രശ്നങ്ങൾ വിസ്റ്റ സൃഷ്ടിച്ചു. അസാധാരണമായിട്ടുള്ള സ്പീഡ് കുറവ്. ബഗുകൾ, മറ്റൊരുപാട് സോഫ്റ്റ്‌വെയർ, ഹാർഡ് വെയർ കോമ്പാറ്റിബിലിറ്റി പ്രശ്നങ്ങൾ ഇതെല്ലാം വിസ്റ്റയുടെ ജനപ്രീതി കുറച്ചു.

വിസ്റ്റ ഇറക്കിയതു മൂലമുണ്ടായ മാനഹാനി മൈക്രോസോഫ്റ്റ് വിൻഡോസ് ഏഴ് പുറത്തിറക്കിയതിലൂടെ പരിഹരിച്ചു എന്നു വേണം കരുതാൻ..;)

വിസ്റ്ററ്റയിലുണ്ടായിരുന്ന ഡ്രൈവർ കോമ്പാറ്റിബിലിറ്റി പ്രശ്നങ്ങളും. സോഫ്‌റ്റ്‌വെയർ ബഗ്സും ഏറെക്കുറെ പരിഹരിച്ചാണു വിൻഡോസ് 7 പുറത്തിറങ്ങിയിരിക്കുന്നത്. കാഴ്ചയിൽ വിസ്റ്റ പോലെ തന്നെയാണു വിൻഡോസ് ഏഴും. വിസ്റ്റയെ അപേക്ഷിച്ച് നോക്കുമ്പോൾ നല്ല സ്പീഡുമുണ്ട് വിൻഡോസ് ഏഴിന്.

വിൻ‌ഡോസ് സെവൻ ഇൻസ്റ്റലേഷനു വേണ്ടി ആകെയെടുത്ത സമയം 30 മിനിട്ടിൽ താഴെ മാത്രമാണു. വിസ്റ്റയെ അപേക്ഷിച്ച് നോക്കുമ്പോൾ ഡ്രൈവർ കോമ്പാറ്റിബിലിറ്റി പ്രശ്നങ്ങൾ ഒന്നും തന്നെ സെവനുണ്ടായിരുന്നില്ല. ചിപ്‌സെറ്റ് ഡ്രൈവറും ഇൻസ്റ്റാൾ ചെയ്യേണ്ട ആവശ്യം വന്നില്ല. അതില്ലാതെ എല്ലാ കമ്പൊണന്റ്സും ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. ഇൻസ്റ്റാ‍ൾ ചെയ്യേണ്ട ഡ്രൈവ് കാണിച്ച് കൊടുത്ത് കഴിഞ്ഞാൽ പ്രത്യേകിച്ചൊന്നും തന്നെ സെവൻ ഇൻസ്റ്റാൾ ചെയ്യാനായി ചെയ്യേണ്ടി വന്നില്ല. രൂപവും ഭാവവുമൊക്കെ വിസ്റ്റയുടേതിനു സമാനമായി തോന്നുന്നുമെങ്കിലും വിസ്റ്റയേക്കാളും മനോഹാരിതയുണ്ട് വിൻഡോസ് ഏഴിന്.

വിൻഡോസ് ഏഴ് ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞ് സിസ്റ്റത്തിലേക്ക് പ്രവേശിക്കുന്നത് തന്നെ ഒരു നല്ല അപ്പിയറൻസോട് കൂടിയാണു.


ചില പ്രത്യേകതകൾ

സാധാരണഗതിയിൽ നിന്നും വ്യത്യസ്തമായി ക്യൂക് ലോഞ്ച് ഐക്കൺ (Quick Launch) ഓപ്ഷൻ വിൻ‌ഡോസ് സെവനിലെ ടാസ്ക് ബാറിൽ കാണാനില്ല. ടാസ്ക് ബാറിൽ റൺ ചെയ്തു കൊണ്ടിരിക്കുന്ന പ്രോഗ്രാമിൽ റൈറ്റ് ക്ലിക്ക് ചെയ്തു “ Pin this Program in Taskbar" എന്ന ഓപ്ഷൻ ചെക്ക് ചെയ്തു കൊടുത്ത് കഴിഞ്ഞാൽ ടാസ്ക് ബാറിലായി ആ പ്രോഗ്രാം വരികയും ടാസ്ക് ബാറിൽ ഫിക്സ് ചെയ്തിരിക്കുകയും ചെയ്യും. റിമൂവ് ചെയ്യെണ്ട അവസരത്തിൽ “ Pin this Program in Taskbar" എന്ന ഓപ്ഷൻ വീണ്ടും ടാസ്ക് ബാറിലെ പ്രോഗ്രാമിൽ റൈറ്റ് ക്ലിക്ക് ചെയ്ത് ഡിസേബിൾ ചെയ്യാനും സാധിക്കുന്ന തരത്തിലാണു വിൻഡോസ് ഏഴിന്റെ ടാസ്ക് ബാർ ഡിസൈൻ ചെയ്തിരിക്കുന്നത്. അതു കൊണ്ട് തന്നെ വിസ്റ്റയേയൊ എക്സ് പിയേയൊ അപേക്ഷിച്ച് എല്ലാ പ്രോഗ്രാമുകളും, ഫോൾഡറുകളും തുടങ്ങി കൺ‌ട്രോൾ പാനൽ വരെ ടാസ്ക് ബാറിൽ പിൻ ചെയ്തു ഉപയോഗിക്കാനായി സാധിക്കുന്നുണ്ട്.

മൌസിന്റെ കഴ്സർ ടാസ്ക് ബാറിൽ കൊണ്ടു വന്നു വെക്കുമ്പോഴെക്കും തന്നെ റൺ ചെയ്തു കൊണ്ടിരിക്കുന്ന പ്രോഗ്രാമുകളൂടെ ഫുൾ പേജ് പ്രിവ്യൂകൾ കാണാൻ സാധിക്കുന്ന തരത്തിലാണു ടാസ്ക് ബാർ ബിൽഡ് ചെയ്തിരിക്കുന്നത്. മറ്റൊന്നു “ Show Desktop" ഐക്കൺ ടാസ്ക് ഇത്തവണ ടാസ്ക് ബാറിന്റെ വലത്തേയറ്റത്തായിട്ടാണു സ്ഥാനം പിടിച്ചിരിക്കുന്നത്.
Running Program Preview

Show Desktop

എക്സ്പ്ലോററിൽ എന്തെങ്കിലും ഡൌൺലോഡ് ചെയ്തുകൊണ്ടിരിക്കുകയാണെങ്കിൽ ഡൌൺലോഡ് സ്റ്റാറ്റസ് മിനിമൈസ് ചെയ്തിരിക്കുന്ന എക്സ്പ്ലൊറർ വിൻഡൊ നോക്കിയാൽ അറിയാൻ സാധിക്കുന്നുണ്ട്. അതിമനോഹരങ്ങളായ ഡെസ്ക്ടോപ്പ് വാൾപേപ്പറുകൾ വിൻഡോസ് ഏഴിനൊപ്പമുണ്ട്. ഉപയോക്താവിന്റെ ഇഷ്ടമനുസരിച്ച് ഡെസ്ക്ടോപ്പ് കസ്റ്റമൈസ് ചെയ്യാൻ സാധിക്കുന്ന രീതിയിൽ പെഴ്സണലൈസേഷൻ വിൻഡോയും ഡിസൈൻ ചെയ്തിരിക്കുന്നു.
Download Status

Personalization window

സെവനിലെ പെയിന്റ് പുതിയ രൂപത്തിലും ഭാവത്തിലുമാണു വന്നിരിക്കുന്നതു. ക്രോപ്പ് ചെയ്യാനും റിസൈസ് ചെയ്യാനുമുള്ള സൌകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഏ സി ഡി സീ ഉപയോഗീച്ച് ചെയ്യാൻ കഴിയുന്ന എല്ലാം വിൻ‌ഡോസ് ഏഴിലെ പെയിന്റ് ഉപയോഗിച്ച് ചെയ്യാൻ കഴിയും. വിൻഡോസ് മീഡിയ പ്ലേയർ വഴി ഒട്ടുമിക്ക വീഡിയോ ഫയൽ , ആഡിയോ ഫയൽ ഏക്സ്റ്റൻഷുകളും പ്ലേ ചെയ്യാനായി സാധിക്കുന്നുണ്ട്, അഡിഷണൽ പ്ലഗിനുകൾ ഒന്നും തന്നെ ഇൻസ്റ്റാൾ ചെയ്യേണ്ട ആവശ്യമില്ല.



Windows Media Player


ഒരു ക്ലിക്കിൽ തന്നെ കൺ‌ട്രോൾ പാനൽ ഓപ്ഷനുകൾ തുറന്നു വരുന്ന രീതിയിലാണു ഡിസൈൻ ചെയ്തിരിക്കുന്നതെന്നതിനാൽ വളരെ ഈസിയായി തന്നെ എല്ലാം കോൺഫിഗർ ചെയ്യാൻ സാധിക്കുന്നുണ്ട്.
Control Panel

All Control Panel Items

സിസ്റ്റവുമായി കണക്റ്റ് ചെയ്തിരിക്കുന്ന എല്ലാ ഡിവൈസുകളും (പ്രിന്ററുകൾ, യു എസ് ബി ഡ്രൈവുകൾ, ക്യാമറ, മൌസ്, മോണിറ്റർ, തുടങ്ങിയവ ) കൺ‌ട്രോൾ പാനലിലെ “Devices and Printers" എന്ന ഓപ്ഷനിൽ ക്ലിക്കിയാൽ അറിയാൻ സാധിക്കും.

Devices and Printers


"Action Center" ഓപ്ഷനിൽ ക്ലിക്കിയാൽ ഫയർവാളുകൾ, ആന്റിവൈറസുകൾ എന്നിവയക്കുറിച്ചുള്ള വിവരങ്ങളും എന്തൊക്കെയാണു അടിയന്തിരമായി ചെയ്യേണ്ടതു എന്നുള്ളതിന്റെ നോട്ടിഫിക്കേഷനും കാണാം.
Action Center

ഡിഫാൾട്ട് പ്രോഗ്രാമുകൾ സെറ്റ് ചെയ്യാനും, നോട്ടിഫിക്കേഷൻ ഏരിയ, ടാസ്ക് ബാറിൽ സെറ്റ് ചെയ്തു കൊടുക്കാനും വളരെ ഈസിയായി തന്നെ കഴിയുന്നുണ്ട്. ഡെസ്ക്ടോപ്പ് ഗാഡ്ജറ്റുകൾ ( ക്ലോക്ക്, സി പി യു മീറ്റർ, കലണ്ടർ.. മുതലായവ), പാരന്റൽ കൺ‌ട്രോൾ ടാസ്കുകൾ, ആട്ടൊ പ്ലേ ഓപ്ഷനുകൾ ലിമിറ്റ് ചെയ്യുക, ഫോൾഡർ ഓപ്ഷനുകൾ,സിസ്റ്റം പെർഫോമൻസ് ഇൻഫർമെഷൻ ടൂളുകൾ, ബാക്കപ്പ് & റീസ്റ്റോർ ഓപ്ഷനുകൾ എല്ലാം തന്നെ കൺ‌ട്രോൽ പാനൽ വിൻഡോയിൽ നിന്നും എളുപ്പത്തിൽ അക്സസ് ചെയ്യാൻ സാധിക്കുന്നുണ്ട്. ബേസിക് നോളജ് മാത്രം ഉള്ളവർക്ക് വരെ വളരെ ഈസിയായി കൈകാര്യം ചെയ്യാൻ സാധിക്കുന്ന വിധത്തിലാണു കൺ‌ട്രോൾ പാനൽ ഡിസൈൻ ചെയ്തിരിക്കുന്നത്.

Turn Windows Features On or Off

വിൻഡോസിന്റെ തന്നെ ബ്രൌസർ ആയ ഇന്റർനെറ്റ് എക്സ്പ്ലോറർ ഡിസേബിൾ ചെയ്യാൻ സാധിക്കുമെന്നുള്ളതാണു വിൻഡോസ് ഏഴിന്റെ ഒരു പ്രത്യേകത, ഇതുവരെ വിൻഡോസിൽ നിന്നും എക്സ്പ്ലോറർ ഡിസേബിൾ ചെയ്യാനുള്ള സൌകര്യം മൈക്രോസോഫ്റ്റിന്റെ ഒരു ഓ എസിന്റെ കൂടെയും ലഭിച്ചിരുന്നില്ല. എന്നാൽ ഇത്തവണ താൽകാലികമായിട്ടെങ്കിലും അതിനുള്ള സൌകര്യം കൂടെ മൈക്രോസോഫ്റ്റ് ഒരുക്കുന്നുണ്ട്, ഇതെടുക്കുന്നതിനായി കൺ‌ട്രോൾ പാനലിലെ പ്രോഗ്രാംസ് & ഫീച്ചേഴ്സ് ഓപ്ഷനിലെ ഇടതു വശത്തായി കാണുന്ന “Turn Windows Features On or Off" ക്ലിക്ക് ചെയ്തു കഴിഞ്ഞാൽ ഒരു പുതിയ വിൻഡോ അപ്പിയർ ചെയ്യുകയും അതിലെ "Internet Explorer 8 " എന്ന ചെക്ക് ബോക്സ് അൺ ചെക്ക് ചെയ്താൽ എക്സ്പ്ലോറർ ഡിസേബിൾ ആകുകയും ചെയ്യും. പിന്നീടെപ്പോഴെങ്കിലും വേണമെന്നുണ്ടെങ്കിൽ അതേ ചെക്ക് ബോക്സ് ചെക്ക് ചെയ്തുകൊടുത്താൽ മതിയാകും. ഇതേ വഴി തന്നെ മറ്റു ചില സർവിസുകൾ കൂടി ഡിസേബിൾ ചെയ്യാനായി സാധിക്കും.

യുണീക്കോഡിലുള്ള എല്ലാം തന്നെ സുഗമമായി വായിക്കാൻ കഴിയുന്നുണ്ട്. എന്നാൽ ആസ്കി ഫോണ്ടുകൾ ഇൻസ്റ്റാൾ ചെയ്തിരിക്കുന്നവ വായിക്കുവാൻ സാധിക്കുന്നില്ല.


സെക്യൂരി ഫീച്ചറുകൾ:
വിൻഡോസ് ഡിഫന്റർ സർവീസ് എനേബിൾ ചെയ്തിട്ടുള്ളതിനാൽ താൽക്കാലികമായിട്ടുള്ള ഒരു സുരക്ഷ ലഭിക്കും, ഫയർ വാളുകൾ ഡിഫാൾടായി എനേബിൾ ചെയ്താണു വന്നിരിക്കുന്നതു. ബിറ്റ് ലോക്കർ ഡ്രൈവർ എൻ‌ക്രിപ്ഷൻ സൌകര്യമുള്ളതിനാൽ ഡ്രൈവുകൾ പാസ്‌വേഡുപയോഗിച്ച് ലോക്ക് ചെയ്യാനും അതു വഴി മറ്റുള്ളവർ ഡ്രൈവുകൾ അക്സസ് ചെയ്യുന്നതു തടയാനും സാധിക്കും.


Bit Locker

Windows Defender

വിൻഡോസ് സെവന്റെ ഏറ്റവും വലിയ പ്രത്യേകതയായി തോന്നിയതു അതിന്റെ സ്പീഡ് തന്നെയാണു. എക്സ് പി, വിസ്റ്റ, മാക്, റെഡ്‌ഹാറ്റ് എന്റർപ്രൈസസ് എഡിഷൻ 5 എന്നീ ഓ എസുകളുമായി താരതമ്യം ചെയ്തു നോക്കുമ്പോൾ വിൻഡോസ് ഏഴിനു തന്നെയാണു സ്പീഡ് കൂടൂതൽ( രണ്ടാഴ്ചത്തെ എക്സ്പീരിയൻസ് മാത്രം).


ഏകദേശം രണ്ടര ജീബിയോളമുണ്ട് ഏഴിന്റെ ഇൻസ്റ്റലേഷൻ സെറ്റപ്പ് ഇമേജിന്. വിൻഡോസ് 7 ഇൻസ്റ്റാൾ ചെയ്യാൻ വേണ്ട മിനിമം റിക്വയർമെന്റ് ഇവയാണു.

  1. 32 ബിറ്റ് അല്ലെങ്കിൽ 64 ബിറ്റ് പ്രോസസറിന്റെ കൂടെ ഏറ്റവും കുറഞ്ഞത് 1 ഗിഗാഹെഡ്സ് സ്പീഡും അല്ലെങ്കിൽ അതിനു മുകളിലും
  2. മിനിമം 1 ജി ബി റാം
  3. 16 ജിബി ഹാർഡ് ഡിസ്ക് സ്പെയിസ്



രണ്ടു വേർഷനുകളായാണു വിൻഡോസ് 7 ലോഞ്ച് ചെയ്യുന്നതു. 32 ബിറ്റ് ഇവിടെ നിന്നും 64 ബിറ്റ് ഇവിടെ നിന്നും ഡൌൺലോഡ് ചെയ്തുപയോഗിക്കാം. നോർമൽ യൂസേഴ്സിനു 32 ബിറ്റ് മതിയാവും. പ്രോഡക്റ്റ് കീ ലഭിക്കാനായി നിങ്ങൽക്കാകെ വേണ്ടതു ഒരു എം എസ് എൻ/ഹോട്മെയിൽ ഐഡി മാത്രം. ഡൌൺലോഡ് ചെയ്യുന്ന സമയത്ത് ഒരു പുതിയ വിൻഡോ ഡൌൺലോഡ് മാനേജർ എന്ന പേരിൽ ഓപ്പൺ ആവുകയും അതു വഴി വിൻഡോസ് സെവൻ ഡൌൺലോഡ് ചെയ്തെടുക്കാം. കറന്റ് പോവുകയൊ , നെറ്റ് കണക്ഷൻ വിച്ഛേദിച്ച് പോവുകയൊ ചെയ്താലും ഡൌൺലോഡ് ചെയ്തു നിർത്തിയ ഭാഗം മുതൽ തന്നെ ഡൌൺലോഡ് പിന്നീട് തുടരാവുന്നതാണു.




പിൻ‌കുറിപ്പ്: വിൻഡോസ് ഏഴിന്റെ സെറ്റപ്പ് ശരിയായി ഡൌൺലോഡ് ചെയ്തെടുക്കാൻ ഏകദേശം 12 മണിക്കൂറുകൾ ഞാനെടുത്തു. രണ്ടു തവണ ഡൌൺലോഡ് ചെയ്തതു കറപ്റ്റായതിനാൽ ആ ഫയലുകൾ ഇൻസ്റ്റാൾ ചെയ്താൽ “Severe Problems" ഉണ്ടാകുമെന്നു മൈക്രോസോഫ്റ്റ് പേടിപ്പിച്ചതിനാൽ ആകെ മൂന്ന് തവണ ഡൌൺലോഡ് ചെയ്തു. മൊത്തത്തിൽ പത്തു നാല്പത് മണിക്കുർ വേസ്റ്റായി. രണ്ടു തവണ ഇമേജ് ഫയൽ ഡിവിഡിയിലേക്ക് ബേൺ ചെയ്തപ്പോൾ കറപ്റ്റായി 50 രൂപ വെള്ളത്തിലായി. ആകെ രണ്ടാഴ്ചയെ നോക്കിയിട്ടുള്ളു ( അതും ഏറ്റവും കൂടി പ്പോയാൽ മാക്സിമം 30-40 മണിക്കൂർ). അതു കൊണ്ട് തന്നെ ഇതിലെഴുതിയിരിക്കുന്നതു പൂർണ്ണമായും എന്റെ എക്സ്പീരിയൻസും അഭിപ്രായവും മാത്രമാണു. വിരുദ്ധാഭിപ്രായമുള്ളവർ ടെസ്റ്റ് ചെയ്തു അതൊന്നു കമന്റായിട്ടെങ്ങാൻ എഴുതിയാൽ പോസ്റ്റ് അപ്ഡേറ്റ് ചെയ്യാൻ സാധിക്കും.

നിങ്ങളുടെ പ്രൈമറി സിസ്റ്റം വിൻഡോസ് സെവൻ ടെസ്റ്റ് ചെയ്യാതിരിക്കാനായി ഉപയോഗിക്കാതിരിക്കുക. പ്രീ റിലിസ് വേർഷൻ ആയതിനാൽ സിസ്റ്റം ക്രാഷാവാനുള്ള സാധ്യത കൂടുതലായിരിക്കും. അതു കൊണ്ട് തന്നെ മറ്റേതെങ്കിലും സിസ്റ്റത്തിലോ അല്ലെങ്കിൽ സിസ്റ്റത്തിലെ മറ്റൊരു ഡ്രൈവിലൊ അതുമല്ലെങ്കിൽ വെർച്വൽ സിസ്റ്റത്തിലൊ മാത്രം ചെക്ക് ചെയ്തു നോക്കുക. ചിപ്സെറ്റ് സി ഡീ യൂസ് ചെയ്യാതെ തന്നെ എല്ലാ കമ്പണന്റുകളൂം ഇൻസ്റ്റാൾ ചെയ്യപ്പെടുമെങ്കിലും സിസ്റ്റം ശരിയായി പ്രവർത്തിക്കാൻ ഡ്രൈവർ സിഡി തന്നെ ഉപയോഗിക്കണം.

സ്ക്രീൻഷോട്ടുകളിൽ ക്ലിക്കിയാൽ വലുതായി കാണാൻ സാധിക്കും

കഥ തുടരും.......


18271

Tuesday, June 2, 2009

ഗംബ്ലാർ- ഗൂഗിൾ ഉപയോക്താക്കൾ ജാഗ്രതൈ..!

വെബ് പേജുകൾ സന്ദർശിക്കുമ്പോൾ ഉപയോക്താക്കളുടെ അറിവൊ സമ്മതമൊ കൂടാതെ അവരുടെ സിസ്റ്റങ്ങളിൽ മാൽ‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുന്ന പ്രവർത്തിയെയാണു ഡ്രൈവ് ബൈ ഡൗൺലോഡുകൾ (drive-by-downloads) എന്ന ടേം ഉപയോഗിച്ച് സൂചിപ്പിക്കുന്നത്. ബ്രൗസറുകളിലെ വിവിധ തരത്തിലുള്ള ദൗർബല്യങ്ങളെ ചൂഷണം ചെയ്താ‍ണു ഇങ്ങനെയുള്ള മാൽ‌വെയറുകൾ ഉപയോക്താക്കളുടെ സിസ്റ്റത്തിൽ ഇൻസ്റ്റാൾ ചെയ്യപ്പെടുന്നത്. .

സെക്യൂരിറ്റി സോഫ്‌റ്റ്‌വെയർ നിർമ്മാതാക്കളായ സോഫോസിന്റെ ഒരു റിസേർച്ച് പ്രകാരം ഓരൊ പതിനാലു സെക്കന്റിലും ഒരു വെബ് പേജ് വെച്ച് മാൽ‌വെയർ ഇൻഫെക്റ്റഡ് ആകുന്നുവെന്ന് സൂചിപ്പിക്കുന്നു. പിന്നീട് ഇൻ‌ഫെക്റ്റഡ് ആകുന്ന വെബ്‌സൈറ്റുകൾ തമ്മിലുള്ള ഒരു കണക്ഷൻ സാധ്യമാവുകയും തുടർന്ന് ഈ വെബ്സൈറ്റുകളെല്ലാം തന്നെ അവയുമായി ബന്ധപ്പെട്ടിരിക്കുന്ന ബോട്‌നെറ്റുകളുടെ ഭാഗമായിത്തീരുകയും ചെയ്യുന്നു. മാത്രമല്ല ഇൻ‌ഫെക്റ്റഡ് ആയ സൈറ്റുകൾ സന്ദർശിക്കുന്ന ഉപയോക്താക്കളുടെ കമ്പ്യൂട്ടറുകളിലേക്കും ഈ സൈറ്റുകൾ മാൽ‌വെയറുകൾ ഇൻ‌ജക്റ്റ് ചെയുകയും അവയും ഈ ബോട് നെറ്റുകളുടെ (****) ഭാഗമായിത്തീരുകയും ചെയ്യുന്നു.


ഗംബ്ലാർ- സൈബർ സ്പെയിസിലെ പുതിയ ഭീഷണി

കോൺഫ്ലിക്കർ വേം സൃഷ്ടിച്ച അലകളടങ്ങും മുൻപെ ഇന്റർനെറ്റ് ഉപയോക്താക്കളെ ഭീതിയിലാഴ്ത്തിക്കൊണ്ട് പുതിയ മാൽവെയർ സ്പ്രെഡ് ചെയ്യുന്നതായി സെക്യൂരിറ്റി ഗവേഷകർ കണ്ടെത്തി. ഇത്തവണ അതിന്റെ പേര് ഗംബ്ലാർ(?) എന്നാണു (Gumblar- Troj/JSRedir-R )
പാസ്‌വേഡുകൾ മോഷ്ടിക്കപ്പെട്ട എഫ് റ്റി പി അക്കൊണ്ടുകൾ വഴിയും മാൽ‌വെയറുകൾ ഇൻ‌ജക്റ്റ് ചെയ്തിരിക്കുന്ന വെബ്സൈറ്റുകൾ വഴിയുമാണു ഗംബ്ലാർ വൈറസ് പരക്കുന്നത്, ഡ്രൈവ് ബൈ ഡൗൺലോഡുകൾ വഴി, ഇൻഫ്കെറ്റ് ചെയ്യപ്പെട്ട വെബ്‌സൈറ്റുകൾ സന്ദർശിക്കുന്ന ഉപയോക്താക്കളെയാണു ഗംബ്ലാർ വേം പ്രധാനമായും ലക്ഷ്യം വെക്കുന്നത്.



ഗംബ്ലാർ വേം അധീനതയിലാക്കിയ വെബ്സൈറ്റുകൾ സന്ദർശിക്കുന്നതു വഴിയാണു പ്രധാനമായും വിൻ‌ഡോസ് പ്ലാറ്റ് ഫോമായിട്ടുള്ള സിസ്റ്റങ്ങൾ കോമ്പ്രമൈസ്ഡ് ആകുന്നുതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ മാസം പതിനെട്ടിനു സെർട്ട് യു എസ് എ (CERT, USA) ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് ഗംബ്ലാർ വേമിനെക്കുറിച്ചൊരു മുന്നറിയിപ്പും നൽകുകയുണ്ടായി. മാർച്ചിലാണു ഗമ്പ്ലാർ വേം ആദ്യമായി ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെടുന്നത്.

അഡോബിന്റെ പി ഡീ എഫ് റീഡറിലേയും ഫ്ലാഷ് പ്ലെയറിലേയും വൾനറബിലിറ്റികൽ മുതലെടുത്താണു ഗംബ്ലാർ വെബ്സൈറ്റുകളിൽ ഇൻഫെക്റ്റ് ചെയ്യുന്നത്. വെബ്സൈറ്റുകളിൽ ജാവ കോഡുകൾ ഇൻ‌ജക്റ്റ് ചെയ്താണൂ ഇവ സൈറ്റുകളെ അധീനതയിലാക്കുന്നതും.

ഗൂഗിൾ റിസൾട്ടുകളെ റീഡയറക്റ്റ് ചെയ്യുന്ന വിധത്തിലാണു ഗംബ്ലാർ വേം ഡിസൈൻ ചെയ്തിരിക്കുന്നതെന്നു ആദ്യ വിവരങ്ങൾ സൂചിപ്പിക്കുന്നു. തുടർന്ന് ഇവ മാൽവെയർ കോഡുകൾ ഇൻജക്റ്റ് ചെയ്തിരിക്കുന്ന സൈറ്റുകളിലേക്ക് ഉപയോക്താക്കളെ വഴി തിരിക്കുകയും അവയിൽ കയറുന്ന മാത്രയിൽ മറ്റു മാൽവെയറുകൾ സിസ്റ്റത്തിലേക്ക് ഇൻസ്റ്റാൾ ചെയ്യുകയും ചെയ്യുന്നു. മാത്രമല്ല ഗംബ്ലാർ വേം അധീനതയിലാക്കിയ കമ്പ്യൂട്ടറുകളിലെ വിലപ്പെട്ട വിവരങ്ങളും ഗംബ്ലാർ വേം മദർഷിപ്പിലേക്കയക്കുന്നു. ഫേക്ക് ആന്റിവൈറസുകൾ സിസ്റ്റത്തിലേക്ക് ഇൻസ്റ്റാൾ ചെയ്യുകയും, നിലവിലില്ലാത്ത മാൽവെയറുകൾ സിസ്റ്റത്തിൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ടുവെന്ന് മുന്നറിയിപ്പുകൾ നൽകി അവയുടെ ഫുൾ വേർഷനുകൾ ഉപയോക്താവിനെക്കൊണ്ട് വാങ്ങുവാനും പ്രേരിപ്പിക്കുന്നു.


gumblar.cn എന്ന ചൈനീസ് ഡൊമയിനിൽ നിന്നുമാണു ഈ മാൽ‌വെയർ ആദ്യമായി ഡൗൺലോഡ് ചെയ്യപ്പെടുന്നതു. തുടർന്ന് ഈ വെബ്സൈറ്റ് ഓഫ്‌ലൈൻ ആകുകയും പകരം martuz.cn എന്ന മറ്റൊരു വെബ്‌സൈറ്റ് അതിന്റെ സ്ഥാനത്ത് മാൽ‌‌വെയർ കോഡുകൾ ഇൻസ്റ്റാൾ ചെയ്തു ഹാക്കർമാർ റീപ്ലെയിസ് ചെയ്യുകയും ചെയ്തു. . ഏകദേശം നാല്പത്തിയൊന്നോളം ട്രോജനുകളും 6000 ത്തോളം സ്ക്ര്‌പ്റ്റിംഗ് എക്സ്പ്ലോയിറ്റുകളും gumblar.cn ഹോസ്റ്റ് ചെയ്തിരിക്കുന്നതായാ‍ണു ഗൂഗിൾ ഡയഗ്നോസ്റ്റിക്റ്റിന്റെ റിപ്പോർട്ട്. ഇൻഫെക്റ്റഡ് ആയ സൈറ്റുകൾ സന്ദർശിക്കുന്നതിലൂടെ ഉപയോക്താവ് അറിയാതെ തന്നെ കമ്പ്യൂട്ടറിലേക്ക് ഇൻസ്റ്റാൾ ചെയ്യപ്പെടുന്ന രീതിയിലാണു ഗംബ്ലാർ വേം ഡിസൈൻ ചെയ്യപ്പെട്ടിരിക്കുന്നത്. ജാവാ സ്ക്രിപ്റ്റുകളിലെ ദൗർബല്യങ്ങളാണു പ്രധാനമായും ഇവ മുതലെടുക്കുന്നത്. കൂടാതെ അഡോബിന്റെ പി ഡി എഫ് റീഡറിലെ ചില വേർഷനുകളിലും, ഫ്ലാഷ് പ്ലയറിലുമുള്ള ചില വൾനറബിളിലിറ്റികളും ഗംബ്ലാർ എക്സ്പ്ലൊയിറ്റ് ചെയ്യുന്നു. ഇൻഫെക്റ്റഡ് ആയ വെബ്സെർവറുകളിലെ മാൽ‌വെയർ കോഡുകൾ നീക്കം ചെയ്തു കഴിഞ്ഞാലും അവ വീണ്ടും റീപ്ലേസ് ചെയ്യുന്ന രീതിയിലാണു ജാ‍വാ കോഡുകൾ എഴുതപ്പെട്ടിരിക്കുന്നത് എന്നുള്ളതാണ് ഗംബ്ലാറിന്റെ ഏറ്റവും വലിയ പ്രത്യേകത.


രണ്ടു തരത്തിൽ‌പെട്ട ബോട് നെറ്റുകളാണ് ഗംബ്ലാർ വേം വഴി ബിൽഡ് ചെയ്യപ്പെടുന്നത് അധീനതയിലാക്കിയ വെബ്‌സൈറ്റുകളുടെ ഒരു ശൃംഖലയും സോം‌ബി സിസ്റ്റങ്ങളുടെ മറ്റൊരു ശൃംഖലയും. കോമ്പ്രമൈസ് ചെയ്യപ്പെട്ട വെബ്‌സൈറ്റുകൾ സന്ദർശിക്കുന്ന ഉപയോക്താക്കൾ ജാവ‌സ്ക്രിപ്റ്റ് എനേബീൾ ചെയ്തിട്ടുണ്ടെങ്കിൽ അവരുടെ സിസ്റ്റങ്ങളും കോമ്പ്രമൈസ് ചെയ്യപ്പെടുകയും തുടർന്ന് സോംബിയാകുകയും ബോട്‌നെറ്റ് ശൃംഖലയുടെ ഭാഗമായിത്തീരുകയും ചെയ്യുന്നു.

ചുരുങ്ങിയ കാലയളവിൽ തന്നെ ഒട്ടനനവധി സിസ്റ്റങ്ങളെയും വെബ്സൈറ്റുകളെയും ഗംബ്ലാർ. ഇൻഫെക്റ്റ് ചെയ്തുവെന്ന് കരുതപ്പെടുന്നു. മാർച്ചിൽ മാത്രം ഏകദേശം 3000 ത്തോളം വെബ്‌സൈറ്റുകൾ ഇൻഫെക്റ്റ് ചെയ്യപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. . ഗുമ്പ്ലാറിനെക്കുറിച്ചുള്ള കൂടൂതൽ വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ ഇതുവരെ എത്രത്തോളം സിസ്റ്റങ്ങൾ ഇൻഫെക്റ്റ് ചെയ്യപ്പെട്ടുവെന്നതിനെക്കുറിച്ച് ആന്റിവൈറസ് നിർമ്മാതാക്കൾക്കും യാതൊരു ഐഡിയയും നിലവിലില്ല. മാത്രമല്ല സെക്യൂരിറ്റി വെണ്ടെഴ്സ് ഗംബ്ലാറിനു നൽകിയിരിക്കുന്ന ത്രെട് ലെവൽ വെരി ഹൈ ആണു


അനുബന്ധ വായനക്ക്

(1) http://www.sophos.com/blogs/gc/g/2009/05/14/malicious-jsredir-javascript-biggest-malware-threat-web/

(2) http://securitylabs.websense.com/content/Blogs/3401.aspx

(3) http://www.webpayments.ie/blog/Gumblar-What-is-it-How-to-I-remove-it-.html

(4) http://news.softpedia.com/news/Gumblar-Morphs-Becomes-Martuz-112079.shtml

(5) https://forums2.symantec.com/t5/blogs/blogarticlepage/blog-id/malicious_code/article-id/272


ബോട് നെറ്റുകൾ (****)
വൈറസുകളൊ, ട്രോജനുകളൊ വഴി അധീനതയിലാക്കിയ സിസ്റ്റങ്ങളെയാണു (മാൽ‌വെയർ ഇൻഫെക്റ്റഡ് കമ്പ്യൂട്ടറുകൾ) പൊതുവിൽ സോംബി സിസ്റ്റങ്ങൾ അല്ലെങ്കിൽ ബോട്ടുകൾ എന്നു വിവക്ഷിക്കുന്നത്. ഇത്തരം സോംബി സിസ്റ്റങ്ങളുടെ ഒരു ശൃംഖലയെ ബോട് നെറ്റുകളെന്ന് പറയുന്നു (റോബോട് നെറ്റ്‌വർക്കുകൾ). . സോംബി സിസ്റ്റത്തിൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ടിരിക്കുന്ന ട്രോജനുകളിലെഴുതപ്പെട്ടിരിക്കുന്ന കോഡുകൾ വഴി ഇത്തരം സിസ്റ്റങ്ങൾ കമാന്റ് ആൻ‌ഡ് കൺ‌ട്രോൾ ( C &C) സെർവറുകൾ എന്നറിയപ്പെടുന്ന സെർ‌വറുകൾ വഴി ബോട് നെറ്റ് കമാന്റർമാർ നിയന്ത്രിക്കുന്നു. സോംബി സിസ്റ്റങ്ങളിൽ ഇൻഫെക്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന മാൽ‌വെയറുകളുടെ സ്വഭാവം അനുസരിച്ച് അവ റെപ്ലീക്കേറ്റ് ചെയ്യുകയൊ ( സാധാരണ ഗതിയിൽ വേമുകൾ എന്ന് ഇവയറിയപ്പെടുന്നു. ഉദാഹരണത്തിനു മെലീസ, കോഡ് റെഡ്- ഇവയെല്ലാം വേം വിഭാഗത്തില്പെടുന്നു) ചെയ്യാതിരിക്കുകയൊ ചെയ്യാം. എന്നാൽ വേം വിഭാഗത്തിലാണു സിസ്റ്റത്തിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന മാൽ‌വെയർ ഉൾപെടുന്നതെങ്കിൽ അവ സ്വയം പെരുകുകയും നെറ്റ് വർക്കുകളും, മറ്റു ഡ്രൈവുകൾ ( യു എസ് ബി, ഫ്ലോപ്പി) വഴി മറ്റുള്ള സിസ്റ്റങ്ങളിലേക്ക് ഇൻഫെക്റ്റ് ചെയ്യപ്പെടുകയും ചെയ്യുന്നു. കമാന്റ് ആന്റ് കണ്ട്രോൾ സിസ്റ്റങ്ങളിൽ നിന്നും ലഭിക്കുന്ന നിർദ്ദേശങ്ങളനുസരിച്ച് ഓൺലൈനായിരിക്കുന്ന സോംബി കമ്പ്യൂട്ടറുകൾ പ്രവർത്തിക്കുകയും ഇവയുടെയൊക്കെ സിസ്റ്റം റിസോഴ്സസ്,( ഇന്റർനെറ്റ് ബാൻഡ്-വിഡ്ത്, ഹാർ‌ഡ് ഡിസ്ക് സ്പെയിസ്) മുതലായ ഉപയോഗിച്ച് മറ്റു സിസ്റ്റങ്ങളെയൊ നെറ്റ്‌വർക്കുകളെയൊ ആക്രമിക്കുന്നു. ഇത്തരത്തിലുള്ള ഒട്ടനവധി ബോട്ട് നെറ്റുകളുടെ കമാന്റ് ആൻ‌ഡ് കണ്ട്രോൾ സെർവറുകൾ ഉപയോഗിച്ച് നെറ്റ്‌വർക്കുകൾക്കും വെബ്സൈറ്റുകൾക്കുമെതിരെ നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ആക്രമണമാണു ഡി ഡീ ഓ എസ്. മാത്രമല്ല ഇത്തരം ബോട്നെറ്റുകൾ ഉപയോഗിച്ച് മറ്റു മാൽ‌വെയറുകളും, സ്പാമുകളും വിതരണം ചെയ്യാനും ബോട്നെറ്റ് കമാന്റർമാർക്ക് സാധിക്കുന്നു. കൂടാതെ വെബ്സെർവറുകളിലും മറ്റും ബാക്ക് ഡോറുകൾ ക്രിയേറ്റ് ചെയ്തിടാനും ബോട്നെറ്റ് കമാന്റർമാർക്ക് സാധിക്കും.





Monday, May 25, 2009

ദി ഗ്രേറ്റ് ഹാക്കർ വാർ

മാസ്റ്റേഴ്സ് ഓഫ് ഡിസപ്ഷൻ (Masters of Deception) എന്ന ഹാക്കേഴ്സ് ഗ്രുപ്പും ലീജിയൻ ഓഫ് ഡൂം (Legion of Doom- LOD) ) എന്ന പേരിൽ ലെക്സ് ലൂതർ (Lex Luthor) സ്ഥാപിച്ച മറ്റൊരു ഹാക്കെഴ്സ് ഗ്രൂപ്പുമായുള്ള പോരായിരുന്നു ദി ഗ്രേറ്റ് ഹാക്കർ വാർ എന്ന പേരിൽ പിന്നീട് പരിണമിച്ചത്. ആദ്യകാലത്തു നൈറ്റ്സ് ഓഫ് ഷാഡോയിലെ അംഗമായിരുന്നു ലെക്സ്. മാസ്റ്റേഴ്സ് ഓഫ് ഡിസപ്‌ഷൻ എന്ന പേരിൽ ഹാക്കേഴ്സ് ഗ്രൂപ്പ് സ്ഥാപിച്ച മാർക്ക് ആബേൻ -(ഫിബർ ഒപ്റ്റിക്-Phiber Optik) എൽ ഓ ഡിയിലെ അംഗമായിരുന്ന മറ്റൊരു പ്രധാന അംഗമായിരുന്ന ക്രിസ് ഗോഗനുമായുള്ള (Chris Goggans) മത്സരമാണു പിന്നിട് രണ്ടു ഗ്രൂപ്പുകൾ തമ്മിലുള്ള യുദ്ധമായി മാറിയതും അതു ഗ്രേറ്റ് ഹാക്കർ വാർ എന്ന പേരിലറിയപ്പെട്ടതും.

ദി ഗ്രേറ്റ് ഹാക്കർ വാർ

ദി ഗ്രേറ്റ് ഹാക്കർ വാർ എന്നറിയപ്പെട്ട ഹാക്കർമാർ തമ്മിലുള്ള ഈ യുദ്ധം ആരംഭിച്ചതു ഫിഫ്ത് അമെൻഡ്മെന്റ് (Fifth Amendment) എന്നറിയപ്പെട്ടിരുന്ന ക്ഷണിക്കപെട്ട അംഗങ്ങൾക്ക് മാത്രമായുള്ള ബുള്ളറ്റിൻ ബോർഡ് അടച്ച് പൂട്ടുന്നതുമായി ബന്ധപ്പെട്ടായിരുന്നു. അതിലെ അംഗങ്ങളെല്ലാം തന്നെ അന്നുള്ളതിലെ ഏറ്റവും മികച്ച ഹാക്കർമാരായിരുന്നു.ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയിലെ ചില അംഗങ്ങൾ കുടി ഇതിലുണ്ടായിരുന്നു . ക്രിസ് ഗോഗൻസിന്റെയും ലോയ്ഡ് ബ്ലാങ്കെൻഷിപ്പിന്റെയും നേതൃത്വത്തിലുള്ള എൽ ഓ ഡിയായിരുന്നു ഈ ബുള്ളറ്റിൻ ബോർഡിനെ നിയന്ത്രിച്ചിരുന്നത്. ഹാക്കേഴ്സ് വൃത്തങ്ങളിൽ ഇവരിരുവരും യഥാക്രമം എറിക് ബ്ലഡാക്സ് ("Erik Bloodaxe") എന്നും ദി മെന്റർ ("The Mentor"). എന്നുമായിരുന്നു അറിയപ്പെട്ടിരുന്നത്.

മാസ്റ്റേഴ്സ് ഓഫ് ഡിസപ്ഷനിലെ അംഗമായിരുന്ന ജോൺ ലീ [ ഇദ്ദേഹത്തിന്റെ നിക്ക് നെയിം കറപ്റ്റ് ("Corrupt") എന്നായിരുന്നു ] . ഫിഫ്ത അമൻഡ്മെന്റിലെ അംഗങ്ങൾക്കായി ഒരു സന്ദേശം ഒരു മെസ്സേജ് ബോർഡിൽ പബ്ലീഷ് ചെയ്തതായിരുന്നു ഈ ബുള്ളറ്റിൻ ബോർഡ് പൂട്ടുന്നതിനുണ്ടായ (ഹാക്കർ വാറിന്റെയും ) അടിസ്ഥാന കാരണം. ഫിഫ്ത് അമൻഡ്മെന്റ് യഥാർത്ഥത്തിലൊരു ഹണി പോട്ടായിരുന്നു (honeypot,) എന്നുള്ളതായിരുന്നു ജോൺ ലീയുടെ സന്ദേശം . ഗ്രൂപ്പിലെ നിരവധി അംഗങ്ങൾ ഗവണ്മെന്റിന്റെ ഇൻഫോർമന്റുകൾ ആണെന്നും ഗ്രൂപ്പിലുള്ള അംഗങ്ങളുടെയെല്ലാം പ്രവർത്തനങ്ങൾ ഫെഡറൽ ഏജൻസികൾ നിരീക്ഷിക്കുകയാണെന്നും ആ സന്ദേശത്തിൽ ഉൾക്കൊള്ളിച്ചിരുന്നു.
Mark aben

തുടർന്ന് അഭ്യുദയകാക്ഷികൾ സംഭവത്തിൽ ഇടപെടുകയും സമാധാന സംഭാഷണത്തിനായി ഒരു ടെലഫോണിക് കോൺഫറൻസ് വിളിച്ചു കൂട്ടുകയും ചെയ്തു. പതിയെ മാസ്റ്റേഴ്സ് ഓഫ് ഡിസപ്ഷനിലെ അംഗങ്ങൾ ഈ കോൺഫറസിൽ ജോയിൻ ചെയ്യുകയും എന്നാൽ ഗോഗിൻസ് മാസ്റ്റേഴ്സ് ഓഫ് ഡിസപ്ഷനിലെ അംഗങ്ങളെ വംശീയമായി അധിക്ഷേപിക്കുന്നതു കേൾക്കുകയും ചെയ്തു. തുടർന്ന് കോൺഫറൻസ് അലസുകയുണ്ടായി. അതിനെ തുടർന്നു ലീജിയൻ ഓഫ് ഡൂമിലെ അംഗങ്ങൾക്കു നിരവധി പ്രാങ്ക് കോളുകളും ഭീഷണി കോളുകളും ലഭിക്കുകയും ഈ ഗ്രൂപ്പിലെ അംഗങ്ങളുടെ വ്യക്തി വിവരങ്ങളൂം മറ്റും മാസ്റ്റേഴ്സ്സ് ഓഫ് ഡിസപ്ഷനിലെ അംഗങ്ങൾ വഴി പരസ്യമാക്കപ്പെടുകയും ചെയ്തു.

Chris Goggan
അവസാന നിമിഷത്തിൽ ഒരു സന്ധി സംഭാഷണം ക്രിസ് ഗോഗൻസും മാർക്ക് ആബേനുമായി നടക്കുകയുണ്ടായി, എന്നാൽ ഇതേയവസരത്തിൽ തന്നെ മറ്റൊരു ലൈനിൽ ആദ്യമുണ്ടായ പ്രശ്നനത്തിനു കാരണക്കാരനായ കറുത്ത വർഗ്ഗക്കാരനായ ജോൺ ലീ ഈ സംഭാഷണമെല്ലാം കേൾക്കുകയായിരുന്നു. ഈ സന്ധി സംഭാഷണം നടക്കുന്ന അവസരത്തിൽപോലും ഗോഗൻസ് മാസ്റ്റേഴ്സ് ഓഫ് ഡിസപ്ഷനിലെ അംഗങ്ങളുടെ വിവരങ്ങൾ ആവശ്യപ്പെടുകയും “നിഗ്ഗർ” എന്നും മറ്റുമുള്ള ആക്ഷേപ വാക്കുകളാൽ മാസ്റ്റേഴ്സ് ഓഫ് ഡിസപ്ഷനിലെ അംഗങ്ങളെ അധിക്ഷേപിക്കുകയും അവരെ എം ഓ ഡി യിൽ നിന്ന് നീക്കം ചെയ്യണമെന്നും ആബേനൊടു ആവശ്യപ്പെട്ടു, എന്നാൽ ആബേൻ ഈ ആവശ്യങ്ങളെല്ലാം നിരസിച്ചു. മാത്രമല്ല വംശീയമായി അധിക്ഷേപിച്ചതിനു ഗോഗൻസിനോടു ക്ഷമ ചോദിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തന്റെ ആവശ്യം നിരസിച്ച ആബേനോടു ഗോഗൻസിനു അടങ്ങാത്ത ദേഷ്യം ഉണ്ടാവുകയും തുടർന്ന് ഗോഗൻസ് ടെലഫോൺ കട്ട് ചെയ്തു പോകുകയും ചെയ്തു. അന്നുരാത്രി ആബേന്റെയും മറ്റു എം ഓ ഡി അംഗങ്ങളുടെയും വീടുകളിലേക്ക് നിരവധി പ്രാങ്ക് ഫോൺ കോളുകൾ ചെല്ലുകയുണ്ടായി.


തുടർന്ന് എം ഓ ഡി അംഗങ്ങൾ ക്രിസ് ഗോഗിന്സിന്റെ യഥാർത്ഥ ഉദ്ദേശമെന്താണെന്നു മനസ്സിലാക്കായി ശ്രമങ്ങൾ ആരംഭിച്ചു. ഫോൺ ഫ്രീക്കിംഗ് എന്നറിയപ്പെട്ടിരുന്ന ടെലഫൊൺ ലൈനുകൾ ഹാക്ക് ചെയ്യുന്നതിൽ സമർത്ഥരായിരുന്ന ഇവർ തുടർന്ന് ക്രിസ് ഗോഗ്ഗൻസും സുഹൃത്തുക്കളും ചേർന്ന് കോം സെക് ( ComSec)എന്നൊരു സെക്യൂരിറ്റി കമ്പനി തുടങ്ങുവാൻ പ്ലാൻ ചെയ്യുന്നതായും ,മാത്രമല്ല ഫിഫ്ത് അമൻഡ്മെന്റ് എഫ് ബി ഐ പോലുള്ള ഫെഡറൽ ഏജൻസികൾക്ക് തുറന്നു കൊടുക്കുന്നതിനായി തീരുമാനിക്കുകയും ചെയ്തതായി മനസ്സിലായി. മാത്രമല്ല എം ഓ ഡിയിലെ അറിയപ്പെടുന്ന അംഗങ്ങളുടെ പ്രവർത്തനങ്ങളും ഇവർ വെളിപ്പെടുത്തുന്നതായി ഒരുങ്ങുന്നതായും ഫിഫ്ത് അമൻഡ്മെന്റിൽ നേരത്തെ തന്നെ ഡിസ്കസ് ചെയ്തിട്ടുണ്ടായിരുന്ന കമ്പനികളുടെ ദൌർബല്യങ്ങളും മറ്റും സൂചിപ്പിച്ച് കൊണ്ട് അവരിൽ നിന്നും കോണ്ട്രാക്റ്റുകൾ നേടുന്നതിനായി ശ്രമിക്കുകയും ചെയ്യുന്നതായി ഇവർ മനസ്സിലാക്കി.

ഇതിനെ തുടർന്ന് എം ഓ ഡി , എൽ ഓ ഡിയിൽ നിന്നും ചോർത്തിയെടുത്ത വിവരങ്ങൾ പബ്ലീക്കിന്റെ മുന്നിൽ അവതരിപ്പിക്കുന്നതിനായി ശ്രമിച്ചു എന്നാൽ അവരുടെ ഈ ശ്രമങ്ങളെല്ലാം പാഴായിപോകുക മാത്രം ചെയ്തു. എന്തെന്നാൽ ഹാക്കർമാരുടെ ഇടയിൽ എൽ ഓ ഡി അന്നുണ്ടായിരുന്ന എറ്റവും ബഹുമാനിക്കപ്പെട്ടിരുന്ന ഹാക്കേഴ്സ് കമ്മ്യൂണിറ്റിയായിരുന്നു.
John Lee

ഇത്രയും സംഭവങ്ങൾ മാസ്റ്റേഴ്സ് ഓഫ് ഡിസപ്ഷനിലെ കോർ ടീം അംഗങ്ങളെ ലീജിയൻ ഓഫ് ദൂമുമായി ഒരു തുറന്ന സംഘട്ടനത്തിനു ഏർപ്പെടാൻ പ്രേരിപ്പിച്ചു. അതിലൂടെ മാത്രമെ ലീജിയൻ ഓഫ് ദൂമിന്റെ യഥാർത്ഥ ഉദ്ദേശമെന്തെന്നു പൊതുജനത്തിനെയും മറ്റു ഹാക്കേഴ്സ് ഗ്രൂപ്പുകളെയും മനസ്സിലാക്കാൻ സാധിക്കു എന്നവർ കരുതി. അതേ ദിവസം തന്നെ ലീജിയൻ ഓഫ് ദുമും മാസ്റ്റേഴ്സ് ഓഫ് ഡിസപ്ഷനും തമ്മിലുള്ള പോര് ആരംഭിക്കുകയും ചെയ്തു. ഈ തുറന്ന യുദ്ധം ഹാക്കേഴ്സ് ഗ്രൂപ്പുകളെ രണ്ടു ചേരികളായി തിരിക്കുകയും പക്ഷം പിടിച്ചുള്ള യുദ്ധം ആരംഭിക്കുകയും ചെയ്തു. നെറ്റ് വർക്കുകളിലൂടെയുള്ള ഈ യുദ്ധം നൊടിയിടകൊണ്ട് വ്യാപിക്കുകയും ചെയ്തു.

ഹാക്കേഴ്സ് ഗ്രൂപ്പുകൾ തമ്മിലുള്ള ഈ യുദ്ധത്തിൽ മാസ്റ്റേഴ്സ് ഓഫ് ഡിസപ്ഷൻ ടെക്സാസ് നഗരത്തിലെ ലീജിയൻ ഓഫ് ദൂം ഉപയോഗിച്ചിരുന്ന എല്ലാ ടെലഫോൺ ലൈനുകളും കമ്പ്യൂട്ടർ നെറ്റ്വർക്കുകളെല്ലാം തന്നെ അധീനതയിലാക്കി. ഇതിനു കാരണം ലീജിയൻ ഓഫ് ദൂമിലെ ഭൂരിപക്ഷം അംഗങ്ങളും ടെക്സാസ് നഗരത്തിൽ നിന്നുമുള്ളവരായിരുന്നു എന്നതായിരുന്നു. ഈ നെറ്റ്വർക്കുകളെല്ലാം ഉപയോഗിച്ച് ലീജിയൻ ഓഫ് ദൂമിന്റെ പ്രവർത്തനങ്ങൾ മാസ്റ്റേഴ്സ് ഓഫ് ഡിസപ്ഷൻ നിരീക്ഷിക്കുകയും ലീജിയൻ ഓഫ് ദൂമിന്റെ എല്ലാ സിസ്റ്റങ്ങളും തങ്ങളുടെ അധീനതയിലേക്കു കൊണ്ടു വരികയും ചെയ്തു.

ഇതിന്റെയെല്ലാം അന്ത്യം ലീജിയൻ ഓഫ് ദൂമിന്റെ പരാജയത്തോടെയായിരുന്നു. മാസ്റ്റേഴ്സ് ഓഫ് ഡിസപ്ഷൻ ലീജിയൻ ഓഫ് ദൂമിന്റെ റിസോഴ്സ ഉപയോഗപ്പെടുത്തി അവരുടെ പ്രവർത്തനങ്ങൾ പൂർവാധികം ശക്തിയോടെ തുടർന്നു .എന്നാൽ ലീജിയൻ ഓഫ് ദൂമിന്റെ യഥാർത്ഥ ഉദ്ദേശമെന്താണെന്ന് ഹാക്കർമാരെ ബോധ്യപ്പെടുത്തുന്നതിൽ അവർ വീണ്ടും പരാജയപ്പെട്ടിരുന്നു. ഈ യുദ്ധത്തോടെ മാസ്റ്റേഴ്സ് ഓഫ് ഡിസപ്ഷന്റെ അംഗങ്ങളെല്ലാം ഹാക്കേഴ്സ് ഗ്രൂപ്പുകളിൽ ഏറ്റവും നൊട്ടോറിയസ് ആയ ഹാക്കർമാരായി അറിയപ്പെട്ടു. എന്നാൽ അവരുടെ ഈ വർദ്ധിത വീര്യം ഫെഡറൽ അതോറിറ്റിയുടെ ശ്രദ്ധയിൽ പെട്ടതോടെ പതിയെ പതിയെ ഈ ഹാക്കർ ഗ്രൂപ്പ് വിസ്മൃതിയിൽ ലയിക്കാൻ തുടങ്ങി.

അതിനു ശേഷം ഗോഗൻസ് കോം സെക് എന്ന കമ്പനി രൂപികരിക്കപ്പെടുകയും എന്നാൽ അഴിമതിയാരോപണങ്ങളിൽ കുളിച്ച് ഈ കമ്പനി പതിയെ ക്രിസ് ഗോഗൻസിനു പൂട്ടേണ്ടി വരികയും ചെയ്തു. കോംസെകുമായി കോണ്ട്രാക്റ്റ് ഉണ്ടായിരുന്ന മറ്റു കമ്പനികളിൽ സോഷ്യൽ എഞ്ചിനീയറിംഗ് വഴി വിവരങ്ങൾ ചോർത്തി എന്നതായിരുന്നു ഇതിനുള്ള കാരണം.

ലീജിയൻ ഓഫ് ദുമും മാസ്റ്റേഴ്സ് ഓഫ് ഡിസപ്ഷനും തമ്മിലുള്ള യുദ്ധം രണ്ടു ഗ്രൂപ്പുകളുടെയും അന്ത്യം കുറിക്കുന്നതിനു കാരണമായി. പതിയെ പതിയെ ഈ രണ്ടു ഗ്രുപ്പുകളിലേയും അംഗങ്ങൾ ഗ്രൂപ്പുകൾ വിട്ടു പോവുകയൊ അല്ലെങ്കിൽ ഫെഡറൽ ഏജൻസികളുടെ പിടിയിൽ അകപ്പെടുകയൊ ചെയ്തു.




മാസ്റ്റേഴ്സ് ഓഫ് ഡിസപ്ഷൻ: ന്യൂയോർക്ക് ആസ്ഥാനമായിട്ടുള്ള ഹാക്കർ ഗ്രൂപ്പ്. അന്നത്തെ ഏറ്റവും വലിയ ടെലഫോൺ കമ്പനിയായിരുന്ന RBOC ന്റെയും X.25 നെറ്റ് വർക്കുകളെയും വിജയകരമായി നിയന്ത്രിച്ചിരുന്ന മാർക്ക് ആബേൻ (Mark Abene -Phiber Optik))സ്ഥാപിച്ച ഹാക്കേഴ്സ് ഗ്രുപ്പ്. പ്രധാന അംഗങ്ങൾ ജോൺ ലീ, പോൾ സ്റ്റിറ (Paul Stira -Scorpion),ജൂലിയൊ ഫെർണാണ്ടസ് (Julio Fernandez-Outlaw ) എല്ലി ലാഡൊപോളസ് (Eli Ladopoulos -Acid Phreak) തുടങ്ങിയവർ.

മാസ്റ്റേഴ്സ് ഓഫ് ഡിസപ്ഷനെക്കുറിച്ചുള്ള പുസ്തകമാണു “ മാസ്റ്റർ ഡിസപ്ഷൻ- ദി ഗ്യാംഗ് റുൾഡ് സൈബർ സ്പെയിസ്“




ലീജിയൻ ഓഫ് ഡൂം(The Legion of Doom -LOD) : 1980 മുതൽ 1990 വരെയുള്ള കാലഘട്ടത്തിൽ ഹാക്കർമാരുടെ ഇടയിൽ ഏറ്റവും സ്വാധീനമുണ്ടായിരുന്ന ഹാക്കേഴ്സ് ഗ്രുപ്പ്. പിൽക്കാലത്തു ലീജിയൻ ഓഫ് ദൂം എന്നും ലീജിയൻ ഓഫ് ഹാക്കേഴ്സ് എന്നും വേർപിരിയപ്പെട്ടു. Legion of Doom Technical Journals എന്ന പേരിൽ നിരവധി ഹാക്കിംഗ് സംബന്ധമായ വിവരങ്ങളും വൈറ്റ് പേപ്പറുകളും പ്രസിദ്ധീകരിച്ചു. പ്രധാna അംഗങ്ങൾ ക്രിസ് ഗോഗൻസ് (Chris Goggans -Erik Bloodaxe), ലെക്സ് ലൂതർ- Lex Luther, പാട്രിക് (Patrick K. Kroupa-Lord Digital), ലോയ്ഡ് ബ്ലാങ്കൻഷിപ്പ് (Loyd Blankenship-The Mentor), ബ്രുസ് ഫാഞ്ചർ (Bruce Fancher-Dead Lord) തുടങ്ങി അക്കാലത്തെ നിരവധി പേരു കേട്ട ഹാക്കർമാർ.

വിവരങ്ങൾക്കും ചിത്രങ്ങൾക്കും കടപ്പാട്:
Wikipedia.org
wired .com
hackers.org
bookrags.com





Saturday, April 18, 2009

ഗൂഗിളിന്റെ ദൈവികത

കൂടുതൽ പറഞ്ഞു പരത്തുന്നില്ല. ഗൂഗിളിന്റെ ചരിത്രം വിശദീകരിക്കാനും നിൽക്കുന്നില്ല. ഗൂഗിളില്ലാത്ത ഒരു ലോകത്തെക്കുറിച്ച് ചിന്തിക്കാൻ ആർക്കാണു കഴിയുക? അതിന്റെ തെളിവുകൾ പലപ്പോഴായി നാം കണ്ടിട്ടുള്ളതുമാണു. ഇന്നു ലോകത്തിലെ ഏറ്റവും മികച്ചതും, ഏറ്റവും വലുതും, ഏറ്റവും വിവരസമ്പുഷ്ടവുമായ ഒന്നാണു ഗൂഗിൾ. ഒരിക്കലെങ്കിലും ഗൂഗിളും അതിന്റെ അനുബന്ധ സെർ‌വീസുകളും ഉപയോഗിക്കാത്ത ഒരാളും ഇന്ന് ഇന്റർനെറ്റ് ഉപയോഗിക്കുന്നവരിൽ ഉണ്ടായിരിക്കില്ല.

കമ്മ്യൂണിസമെന്നൊ, മാർക്സിസമെന്നൊ ക്യാപ്പിറ്റലിസമെന്നൊ പറയുന്നത് പോലെ തന്നെ ഇന്ന് സുപരിചിതമായ ഒരു വാക്കാണു ഗൂഗിളിസം( Googlism). ഗൂഗിൾ അവതരിച്ചതോടെ വിരൽതുമ്പത്തായി വിജ്ഞാനത്തിന്റെ അക്ഷയഖനി. ഇന്റർനെറ്റിൽ സേർച്ച് ചെയ്യുന്നതിനെ ഗൂഗിളിംഗ് എന്നു മാത്രമാണു പറയുന്നതു. അതിനി എം എസ് എനിന്റെയൊ യാഹൂവിന്റെയൊ സെർച്ച് എഞ്ചിൻ ഉപയോഗിച്ചാണു സെർച്ച് ചെയ്താലും അതിനെ ഗൂഗിളിംഗ് എന്നു തന്നെയാണു ഇന്ന് വിശേഷിപ്പിക്കുന്നത്. പണ്ട് നാട്ടിലൊക്കെ ടുത്ത് പേസ്റ്റ് എന്നാൽ കോൾഗേറ്റ് ആയിരുന്നു. ക്ലോസപ്പിന്റെ ഒരു കോൾഗേറ്റ് വാങ്ങിക്കാൻ പോകുന്നു എന്നു പറഞ്ഞതു പോലെ. പക്ഷെ ഒരിക്കലും ഗൂഗിളിനെ കോൾഗേറ്റ് പോലെ നിസാരമായി കാണാൻ കഴിയാത്ത വിധം നിത്യ ജീവിതവുമായി ഇഴുകി ചേർന്നിരിക്കുന്നു. ഒരു രീതിയിലല്ലെങ്കിൽ മറ്റൊരു രീതിയിൽ. വെർച്വൽ ലോകത്തിന്റെ ദൈവസങ്കല്‍പ്പമാണ് ഇന്നു ഗൂഗിളും അതിന്റെ സേവനങ്ങളും.


ചർച്ച് ഓഫ് ഗൂഗിൾ

ഗൂഗിളിൽ വിശ്വസിക്കുന്നവരുടെ ഒരു കൂട്ടായ്മയാണു ചർച്ച് ഓഫ് ഗൂഗിൾ. ഇവരെ ഗൂഗിളിസ്റ്റുകൾ എന്നു വിളിക്കുന്നു. ഗൂഗിളിനെ ഒരു സ്ത്രി സങ്കല്‍പ്പത്തിലാണു ഗൂഗിളിസത്തിൽ വിശ്വസിക്കുന്നവർ കരുതുന്നത്. "Knowledge is Power" എന്നതാണു ഗൂഗിളിയന്മാരുടെ മുദ്രാവാക്യം.

ചർഫ് ഓഫ് ഗൂഗിളിന്റെ ഹോം പേജ്

ദൈവത്തെ മനുഷ്യൻ വ്യാഖ്യാനിച്ചതനുസരിച്ച് നോക്കിയാൽ ഇന്നു ലോകത്തുള്ള ഏതു മതവിഭാഗങ്ങളുമായി ബന്ധമുള്ള ദൈവത്തേക്കാളും ഏറ്റവും കൂടുതൽ ദൈവവുമായി സാമ്യമുള്ള ഒന്നാണു ഗൂഗിൾ. ഗൂഗിളിൽ വിശ്വസിക്കുന്നവരുടെ തത്വശാസ്ത്രമാണു ഗൂഗിളിസം. മറ്റേതു ദൈവസങ്കല്‍പ്പങ്ങളെക്കാളും കൂടുതൽ ദൈവികത ഗൂഗിൾ എന്ന ദൈവസങ്കല്‍പത്തിനു തന്നെയാണെന്ന് ഗൂഗിളിസത്തിൽ വിശ്വസിക്കുന്നവർ കരുതുന്നു. ഗൂഗിളിസത്തിൽ വിശ്വസിക്കുന്നവർ മറ്റു ദൈവസങ്കല്‍പ്പങ്ങളെ നിരാകരിച്ച് അവക്ക് ശാസ്ത്രിയമായി നിലനില്‍പ്പില്ല എന്നു തന്നെ ഉറച്ച് വിശ്വസിക്കുകയും ചെയ്യുന്നു. അതിനായി 9 തെളിവുകൾ ഗൂഗിളിസത്തിൽ വിശ്വസിക്കുന്നവർ നിരത്തുന്നു.

1. എല്ലാമറിയുന്നവൻ ആരൊ അതു ഗൂഗിൾ: ഗൂഗിളിന്റെ സെർ‌വറുകളിൽ ഏകദേശം 9.5 ബില്യൺ വെബ്പേജുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇതു ശാസ്ത്രിയമായി തെളിയിച്ചിട്ടുള്ളതുമാണു. ഇത്രയും വെബ് പേജുകളിലായി ലോകത്തുള്ള സർവ വിവരങ്ങളും വ്യാപിച്ച് കിടക്കുകയും ചെയ്യുന്നു.

2. സർവവ്യാപിയായ ഗൂഗിൾ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരേ സമയം തന്നെ ഗൂഗിൾ വ്യാപിച്ച് കിടക്കുന്നു. അന്റാർട്ടികയിലൊ അമേരിക്കയിലൊ എന്നു വേണ്ട ലോകത്തിന്റെ ഏതു ഭാഗത്ത് നിന്നായാലും ഗൂഗിളുമായുള്ള ഒരു സമ്പർക്കം ലഭ്യമാണു.

3. വിളിച്ചാൽ വിളികേൾക്കുന്നതും ഗൂഗിൾ: നിങ്ങൾക്കറിയില്ലാത്ത എന്തു കാര്യവുമാകട്ടെ, ഗൂഗിളിൽ കയറി സെർച്ച് ചെയ്താൽ ഏതു പ്രത്യേക വിഷയവുമായി ബന്ധപ്പെട്ടതായാലും ആ ചോദ്യം ഗൂഗിളിനോട് ചോദിച്ച് കഴിഞ്ഞാൽ നിമിഷങ്ങൾക്കുള്ളീൽ അതിന്റെ ഉത്തരം നിങ്ങൾക്കായി ഗൂഗിൾ അതിനെ അർഹിക്കുന്ന പ്രാധാന്യമനുസരിച്ച് തന്നെ നൽകുന്നു.

4. അനശ്വരമാ‍യ ഗൂഗിൾ: ഗൂഗിളെന്ന ദൈവ സങ്കല്‍പ്പത്തിനു മരണമില്ല. ഗൂഗിളിന്റെ സെർവറുകളിൽ ഒന്നു ഡൗൺ ആയിക്കഴിഞ്ഞാൽ പോലും നിമിഷനേരത്തിനുള്ളീൽ അതിനു പകരമായി മറ്റൊന്ന് റീപ്ലേസ് ചെയ്യുന്നു. ഇങ്ങനെ റിപ്ലേസ് ചെയ്യുന്നതു അറിയുക പോലുമില്ല ഗൂഗിളിന്റെ ഉപയോക്താവ്.

5. അനന്തമായ ഗൂഗിൾ; ഓരൊ നിമിഷവും ഇന്റർനെറ്റ് എന്ന വല വ്യാപിച്ച് കൊണ്ടെയിരിക്കുന്നു അതു പോലെ ഗൂഗിളിൽ ഇൻഡക്സ് ചെയ്തിരിക്കുന്ന വെബ് പേജുകളും.

6. എല്ലാത്തിന്റെയും കണക്കു സൂക്ഷിക്കുന്ന ഗൂഗിൾ: വെബ് പേജുകൾ ഗൂഗിൾ അതിന്റെ ഭീമൻ സെർ‌വറുകളിൽ സൂക്ഷിച്ച് വെക്കുന്നു. നിങ്ങൾ ഇന്റർനെറ്റ് എന്ന വലയിൽ സേവ് ചെയ്തു വെക്കുന്ന എല്ലാ വിവരങ്ങളും നിങ്ങൾ മരിച്ച് കഴിഞ്ഞു കഴിഞ്ഞാലും ഗൂഗിളിന്റെ സെർവറുകളിൽ ഉണ്ടായിരിക്കും. നിങ്ങളുടെ ഓർമ്മകൾ അനശ്വരമായി ഇവിടെ തന്നെ ഉണ്ടായിരിക്കും.

7. ഗൂഗിളിന്റെ നൈതികത: ന്യായത്തിനു നിരക്കാത്തതൊന്നും ചെയ്യാതെ തന്നെ എങ്ങനെ നേട്ടമുണ്ടാക്കാം എന്നു ഗുഗിൾ നമ്മെ ഓർമ്മിക്കുന്നു.

8. ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ട/ചെയ്യപ്പെടുന്ന വാക്ക്: മറ്റേതൊരു വാക്കിനേക്കാളും ഇന്നു ലോകത്തിൽ ഏറ്റവും കൂടുതൽ സേർച്ച് ചെയ്യപ്പെടുന്ന വാക്കാണു ഗൂഗിൾ . ഇത് "God", "Jesus", "Allah", "Buddha", "Christianity", "Islam", "Buddhism" , "Judaism" എന്നീ വാക്കുകളുടെ ആകെത്തുകയേക്കാളും കൂടുതൽ.


9. ഗൂഗിളിന്റെ നിലനില്‍പ്പ്: ഇന്നു ലോകത്തിലെ മറ്റേതൊരു ദൈവസങ്കല്‍പ്പങ്ങളെക്കാളും ശാസ്ത്രിയമായി ഗൂഗിളിന്റെ നിലനില്‍പ്പ് തെളിയിക്കപ്പെട്ടിരിക്കുന്നു. ഹിന്ദു, ക്രൈസ്തവ, ഇസ്ലാം, ജൂത, ബുദ്ധ എന്നു തുടങ്ങി മറ്റേതൊരു മത വിശ്വാസത്തേക്കാളും ശാസ്ത്രിയമായ തെളിവുകൾ ഗൂഗിൾ എന്നൊരു ദൈവം നിലനിൽക്കുന്നു എന്നതിനെ സൂചിപ്പിക്കുന്നു.

“എന്തു കൊണ്ട് ഗൂഗിളിസം“ എന്ന് ഗൂഗിളിസ്റ്റുകൾ ഇവിടെ അക്കമിട്ട് നിരത്തുന്നു. വളരെ വ്യക്തമായി തന്നെ മറ്റു മതങ്ങളുടെ ദൈവസങ്കല്‍പ്പങ്ങൾ എന്തു കൊണ്ട് ശാസ്ത്രിയമായി തെറ്റാകുന്നുവെന്നും എന്തു കൊണ്ട് ഗൂഗിൾ ശാസ്ത്രിയമായി ശരിയാകുന്നു എന്നു വ്യക്തമായി ഈ പേജിൽ പ്രതിപാദിച്ചിരിക്കുന്നു.

എന്നാൽ മറ്റു മതങ്ങളെ അപേക്ഷിച്ച് ഗൂഗീളിസ്റ്റുകൾ ഒരിക്കലും അസഹിഷ്ണുക്കളുമല്ല. തങ്ങളുടെ നേരേ വരുന്ന വിമർശനങ്ങൾ അവർ ഏറ്റു വാങ്ങുകയും ചെയ്യുന്നു. പരമ്പരാഗതമായി മതങ്ങൾ എല്ലാം തന്നെ അസഹിഷ്ണുക്കളാകുന്ന അവസ്ഥയിലും ഗൂഗിളിയന്മാർ തങ്ങളുടെ നേരെയുള്ള വിമർശനങ്ങളെ അവ അർഹിക്കുന്ന രീതിയിൽ തന്നെ സ്വീകരിക്കുന്നു. എന്നാൽ ഗൂഗ്ലിസ്റ്റുകൾ ഉയർത്തുന്ന വാദങ്ങൾക്കു അസഹിഷ്ണുതയുടെ വക്താക്കൾക്കു മറുപടിയുമില്ല.

ഗൂഗിളിസ്റ്റുകളുടെ വിശുദ്ധ ദിനം സെപ്റ്റംബർ 14 നാണു, കാരണം അന്നായിരുന്നു ഗൂഗിൾ എന്ന ഡൊമൈൻ നെയിം രജിസ്റ്റർ ചെയ്യപെടുകയൂണ്ടായത്. അന്നേ ദിവസം നിങ്ങളുടെ ജീവിതത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കാനാണു ഗൂഗിൾ വിശ്വാസികളോട് “ചർച്ച് ഓഫ് ഗൂഗിൾ” ആവശ്യപ്പെടുന്നത്. പരാജയത്തിന്റെ യാതൊരു സാധ്യതയുമില്ലാതെ ഗൂഗിൾ എങ്ങനെയാണു നിങ്ങളുടെ ജീവിതത്തിനെ മാറ്റിമറിച്ചതെന്നും അങ്ങനെ മനസിൽ വരുന്നതു എന്തായാലും എഴുതി വെക്കാനും ചർച്ച് ഓഫ് ഗൂഗിൾ ആവശ്യപ്പെടുന്നു. തുടർന്നു നിങ്ങൾക്ക് താല്പര്യമുള്ള വിഷയത്തെക്കുറിച്ച് ഗൂഗിളിൽ സെർച്ച് ചെയ്തു മനസ്സിലാക്കാനും അതു വഴി നിങ്ങളുടെ അറിവ് വർദ്ധിപ്പിക്കുവാനും ചർച്ച് ഓഫ് ഗൂഗിൾ ആഹ്വാനം ചെയ്യുന്നു. സെർച്ച് ചെയ്തു കിട്ടുന്ന വെബ് പേജുകളിൽ നിങ്ങൾക്കു ഉപയോഗപ്രദമെന്നു തോന്നുന്ന പേജുകൾ ബുക്ക് മാർക്ക് ചെയ്തിടാനും ഗൂഗിളിസ്റ്റുകളോട് നിർദ്ദേശിക്കുന്നു.

ഗൂഗിളിസത്തിന്റെയും ചർച്ച് ഓഫ് ഗൂഗിളിന്റെയും സ്ഥാപകൻ ക്യാനഡയിലെ മാറ്റ് മഫേഴ്സൺ ( Matt MacPherson) എന്ന വ്യക്തിയാണു. സ്വകാര്യത സൂക്ഷിക്കണമെന്നുള്ളതു കൊണ്ട് അദ്ദേഹത്തിനെക്കുറിച്ചുള്ള മറ്റു വിവരങ്ങൾ ഒന്നും തന്നെ ലഭ്യമല്ല.

ഗൂഗിളിയന്മാരുടെ വിശുദ്ധ ഗ്രന്ഥമായ “The Book of Googlism“ ഇവിടെ നിന്നും വായിക്കാവുന്നതാണു. ഇതിന്റെ പി ഡി എഫ് വേർഷൻ ഇവിടെ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത് ഉപയോഗിക്കാം. ഓരൊ വീട്ടിലും ഒരു “The Book of Googlism“ എന്ന ലക്ഷ്യത്തിലൂന്നിയാണു ഗൂഗിളിയൻസിന്റെ പ്രവർത്തനം.

മാത്രമല്ല ചർച്ച് ഓഫ് ഗൂഗിളിൽ വിശ്വസിക്കുന്നവരുടെ ഒരു ഡിസ്കഷൻ ഫോറം കൂടെയുണ്ട്. ഇവിടെ നിത്യേന ഓരോ വിഷയത്തെക്കുറിച്ചും വളരെ നല്ല രീതിയിൽ ചർച്ച് നടക്കുന്നു. നിലവിൽ 2000 നു മുകളിൽ അംഗങ്ങൾ ഈ ഫോറത്തിൽ അംഗത്വമെടുത്തിട്ടുണ്ട്.

ഗൂഗിളിസ്റ്റുകൾക്ക് വേണ്ടിയുള്ള പത്തു കല്പനകൾ


  1. എന്നെപ്പോലൊരു സെർച്ച് എഞ്ചിൻ എനിക്കു മുൻപും പിൻപുമില്ല; അത് യാഹുവോ, ലൈകോസൊ, ആൾടാവിസ്റ്റയൊ മറ്റേതൊരു സെർച്ച് എഞ്ചിൻ ആയിരുന്നാലും. എന്നെ മാത്രം നീ ആരാധിക്കുക ; ഉത്തരങ്ങള്‍ക്കായി നിന്റെ കർത്താവായ ഗൂഗിളിനെ നീ ശരണം പ്രാപിക്കുക.
  2. നീ വാണിജ്യാവശ്യത്തിനു സൌജന്യമായി ഉപയോഗിക്കാവുന്ന സ്വന്തം സെര്‍ച്ച് എഞ്ചിനുകള്‍ ഉണ്ടാക്കരുത്. ഞാന്‍ അസഹിഷ്ണുവും ഉഗ്രപ്രതാപിയുമാകയാല്‍ മൂന്നും നാലും തലമുറ തലമുറവരെയുള്ള പിള്ളാരുടെ തന്തമാരെ നിയമവും പ്ലേഗും കൊണ്ടു മുച്ചൂടും നശിപ്പിക്കും.
  3. എന്റെ നാമത്തോടു മറ്റൊരു സെർച്ച് എഞ്ചിനേയും ചേർത്തുപയോഗിക്കാൻ പാടില്ല.
  4. കടന്നു പോകുന്ന ഓരോ ദിനത്തെയും നീ ഓര്‍മ്മിക്കുകയും അവയെ ഇതുവരെ സ്വായത്തമാകിയിട്ടില്ലാത്ത അറിവുകള്‍ ശേഖരിക്കുന്നതിനായി ഉപയോഗപ്പെടുത്തുകയും ചെയ്യുക.
  5. ഓരോരുത്തരും താന്താങ്ങ ളുടെ അമൂല്യമായ അനുഭവ സമ്പത്ത്, അറിവ് എന്നിവ മനുഷ്യരാശിക്ക് വർണ്ണ വർഗ്ഗ ലിംഗ ഭേദമില്ലാതെ പ്രയോജനപ്പെടുത്തുക.
  6. എന്നൊടുള്ള നിന്റെ പ്രാര്‍ഥനകളില്‍ അക്ഷരത്തെറ്റുകള്‍ ഉണ്ടാകരുത്
  7. ഒരുനാളും നീ ഹോട്ട് ലിങ്ക് ചെയ്യരുത്
  8. ഒരിക്കലും ആശയമോഷണം നടത്തുകയോ മറ്റൊരുവന്റെ പ്രവര്‍ത്തിയുടെ മഹത്വം അവകാശപ്പെടുകയോ അരുത്.
  9. നിങ്ങള്‍ എതിര്‍ലിങ്കുകളോ ലിങ്ക് പാടങ്ങളോ ഉപയോഗിക്കരുത്, കാരണം ഞാന്‍ പ്രതികാര ദാഹിയായ, എന്നാല്‍ നിഷ്പക്ഷനായ സര്‍ച്ച് എഞ്ചിനാണു, ഞാന്‍ നിങ്ങളുടെ പേജ് റാങ്ക് കുറയ്ക്കും അവസാന ഗൂഗിള്‍ നടനത്തിനായി ഒരുങ്ങിയിരിപ്പിന്‍
  10. നിങ്ങള്‍ സര്‍ച്ച് റിസള്‍ട്ടുകളെ കുത്തിത്തിരിക്കരുത്, സര്‍ച്ച് എഞ്ജിന്‍ എണ്ണയിട്ടുമിനുക്കല്‍ മൈക്രോസോഫിന്റെ ജോലിയാണ്



Our Google which art in cyberspace,
Hallowed be thy domain.
Thy search to come,
Thy results be done,
On my computer as it is in the WWW.
Give us this search our daily results.
Forgive us our spam, as those that have
spammed up against us.
And lead us not into infected sites,
But deliver us from Trojans.
For thine search engine is the greatest,
and the power,
and the glory
For search after search.
Amen

ആകയാൽ നിങ്ങൾ എല്ലാം കർത്താവായ ഗൂഗിളിൽ വിശ്വസിച്ച് അവനോട്/അവളോട് മുട്ടിപ്പായി പ്രാർത്ഥിച്ച് കൊള്ളുക. ഒരു നാളും കർത്താവായ ഗൂഗിൾ നിന്നെ കൈവിടുകയില്ല.

ആമേൻ